മൊബൈൽ മോഷ്ടാവ് പിടിയിൽ
1496626
Sunday, January 19, 2025 8:06 AM IST
കോട്ടയം: ട്രെയിനിൽ യാത്രക്കാരന്റെ ഐ ഫോൺ മോഷ്ടിച്ച ഇതര സംസ്ഥാനക്കാരൻ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ. മഹർ അലി(34) യെയാണ് റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
14ന് പുലർച്ചെ നിസാമുദീൻ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രികന്റെ ഫോണാണ് ഇയാൾ മോഷ്ടിച്ചത്. 1,25,000 രൂപ വരുന്ന ഐ ഫോൺ 16 പ്രോ ഫോണുമായി പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന പ്രതിയോട് സംശയം തോന്നി പോലീസ് ഫോൺ അൺലോക്ക് ചെയ്യാനാവശ്യപ്പെട്ടപ്പോഴാണ് മോഷണവിവരം പുറത്താകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.