സഭൈക്യ പ്രാര്‍ഥനാവാരം ഇന്നാരംഭിക്കും
1496370
Saturday, January 18, 2025 7:06 AM IST
ചങ്ങനാശേരി: അപ്പൊസ്തലിക സഭകളുടെ കൂട്ടായ്മയായ ചങ്ങനാശേരി എക്യുമെനിക്കല്‍ മൂവ്മെന്റിന്റെ (സെം) ആഭിമുഖ്യത്തിലുള്ള സഭൈക്യ പ്രാര്‍ഥനാ വാരാചരണം ഇന്നു മുതല്‍ 25വരെ വിവിധ സഭകളുടെ പള്ളികളില്‍ നടത്തും.
ഇന്നു വൈകുന്നേരം 5.30ന് സെന്റ് പോള്‍സ് സിഎസ്ഐ പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. റവ. പ്രവീണ്‍ ചാക്കോ പ്രാര്‍ഥനയ്ക്ക് കാര്‍മികത്വം വഹിക്കും.
25ന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സമാപന പ്രാര്‍ഥന നടക്കും. ഫാ. കുര്യന് തോമസ് കോര്‍ എപ്പിസ്കോപ്പ കരിപ്പാല്‍ മുഖ്യകാര്‍മികനായിരിക്കും.