കളപ്പുരയ്ക്കൽ കുഞ്ഞേട്ടൻ യാത്രയായി
1496379
Saturday, January 18, 2025 10:45 PM IST
പൊൻകുന്നം: കളപ്പുരയ്ക്കൽ കെ.ജെ. ജോൺ എന്ന നാട്ടുകാരുടെ കുഞ്ഞേട്ടൻ (90) യാത്രയായി.
കേരള കോൺഗ്രസ്-എമ്മിന്റെ ആദ്യ കാല നേതാവും 25 വർഷം മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. ഇളങ്ങുളം സർവീസ് സഹകരണബാങ്കിന്റെ ആദ്യകാല ബോർഡ് മെംബറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച കർഷകനായിരുന്ന കുഞ്ഞേട്ടൻ എലിക്കുളം പഞ്ചായത്തിലെ കർഷക അവാർഡിനും അർഹനായിട്ടുണ്ട്. വിശുദ്ധ അൽഫോൻസയെപ്പറ്റിയും കെ.എം. മാണിയെപ്പറ്റിയും ഗാനം രചിച്ചിട്ടുണ്ട്. പഞ്ചായത്തിൽ വെളിച്ചവിപ്ലവം കൊണ്ടുവരാൻ അക്കാലത്ത് മന്ത്രിയായിരുന്ന കെ.എം. മാണിയുടെ സഹായം നേടിയെടുത്തതും കുഞ്ഞേട്ടനായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പൊൻകുന്നം ഹോളിഫാമിലി ഫൊറോന പള്ളിയിൽ നടക്കും.