തിരുനാളാഘോഷം
1496415
Saturday, January 18, 2025 11:53 PM IST
കടനാട് ഫൊറോന പള്ളിയില്‍
ദേശത്തിരുനാള്‍ നാളെ
കടനാട്: സെന്റ് അഗസ്റ്റിന് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേശത്തിരുനാള്‍ ഇടവക സമൂഹം നാളെ ആഘോഷിക്കും. രാവിലെ 6.30നും പത്തിനും വിശുദ്ധ കുര്‍ബാന. 12 ന് പ്രദക്ഷിണം. ഒന്നിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഊട്ടുനേര്‍ച്ച.
നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും നാനാജാതി മതസ്ഥരായ പതിനായിരങ്ങള്‍ തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധന്റെ സന്നിധിയില്‍ എത്തിച്ചേരാറുണ്ട്. ഭക്തജനത്തിരക്കുമൂലം ഇടവക ജനങ്ങള്‍ക്ക് നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനായാണ് 20ന് വിശുദ്ധന്റെ തിരുനാള്‍ (പത്താം തീയതി തിരുനാള്‍) വീണ്ടും ആഘോഷിക്കുന്നത്.
കൂടല്ലൂര്‍ പള്ളിയില്‍ തിരുനാള്‍
കൂടല്ലൂര്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ ദര്‍ശനത്തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ ഏഴിനും പത്തിനും വിശുദ്ധ കുര്‍ബാന. 12.45ന് പ്രദക്ഷിണം. രാത്രി ഏഴിന് ബിനു അടിമാലി നയിക്കുന്ന മെഗാഷോ.
ചെമ്മലമറ്റം പൂവാങ്കൽ കപ്പേളയിൽ
ചെമ്മലമറ്റം: പൂവാങ്കൽ കപ്പേളയിൽ പരിശുദ്ധ ഫാത്തിമാമാതാവിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന - ഫാ. ജോസഫ് പുരയിടത്തിൽ. പ്രസംഗം - ഫാ. ജോസഫ് അരഞ്ഞാണിപുത്തൻപുര. ആറിന് പായസം, നെയ്യപ്പം നേർച്ച, ലേലം, രാത്രി 7.30 ന് ആകാശവിസ്മയം.
മുല്ലമറ്റം കുരിശുപള്ളിയില്‍
രാമപുരം: മുല്ലമറ്റം കുരിശുപള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 25, 26 തീയതികളില്‍ നടക്കും. 25നു വൈകുന്നേരം 6.30ന് കൊടിയേറ്റ്, സന്ദേശം - ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം. 26നു ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം - ഫാ. ഏബ്രഹാം കാക്കാനിയില്‍, ആറിന് പ്രദക്ഷിണം, സ്നേഹവിരുന്ന്.