മാതൃവേദിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന്
1496418
Saturday, January 18, 2025 11:53 PM IST
രാമപുരം: മാതൃവേദിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രവര്‍ത്തകരാണ് സമൂഹത്തിനു മുതല്‍ക്കൂട്ടെന്നും രാമപുരം ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം. മാതൃവേദി രാമപുരം മേഖലാ വാര്‍ഷികവും പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃവേദി രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജയിംസ് ചൊവ്വേലിക്കുടിയില്‍, മേഖല ഡയറക്ടര്‍ ഫാ. ജോവാനി കുറുവാച്ചിറ, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ മര്സിയാന, അസി. വികാരി ഫാ. ജോണ്‍ മണാങ്കല്‍, മേഖല പ്രസിഡന്റ് ടെസി സെബാസ്റ്റ്യന്‍, സെക്രട്ടറി ഷീലാ ജോര്‍ജ്, സാലി സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.