മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
1496618
Sunday, January 19, 2025 7:54 AM IST
വൈക്കം: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി കിഴക്കേക്കുറിച്ചിത്തറയിൽ വിജീഷി(33)നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പലതവണകളായി ഉല്ലല ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ചെയിനും,വളയും പണയപ്പെടുത്തി 1,46,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
അധികൃതരുടെ പരിശോധനയിൽ പണയ ഉരുപ്പടികൾ സ്വർണമല്ലെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. വൈക്കം പോലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്ഐ കുര്യൻ മാത്യു, സിപിഒമാരായ സുദീപ്, കിഷോർ, റെജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.