അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1496381
Saturday, January 18, 2025 10:59 PM IST
ചങ്ങനാശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃക്കൊടിത്താനം മാങ്കാല ആറുപറയിൽ ബാബു വർക്കിയുടെ മകൻ ബി.എ. ബിജോമോൻ (34) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച നാലോടെ ചങ്ങനാശേരി ബൈപാസ് റോഡിൽ എസ്എച്ച് ജംഗ്ഷനു സമീപമായിരുന്നു അപകടം. ബിജോ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താത് പോയി. വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബിജോയിക്ക് തലയ്ക്ക് ഗുരതരമായി പരിക്കേറ്റിരുന്നു. ഉടൻ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിടെ എട്ടോടെ മരണം സംഭവിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചങ്ങനാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.അമ്മ:വത്സമ്മ. ഭാര്യ ജൂണി ചക്കുപള്ളം മാറുകാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ജിയാൻ, ജോഹാൻ. സഹോദരി: ബിജി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യഴ്സ് ഫൊറോന പള്ളിയിൽ.