ഫാക്ടംഫോസ് ക്ഷാമം പരിഹരിച്ചു: ഇന്നും നാളെയുമായി ഡിപ്പോകളില്‍ എത്തും: കൊടിക്കുന്നില്‍ സുരേഷ്
1496625
Sunday, January 19, 2025 8:06 AM IST
എടത്വ: കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ ഫാക്ടം ഫോസ് ക്ഷാമം പരിഹരിക്കുന്നതിനായി ഇടപെടല്‍ നടത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ ഫാക്ടം ഫോസ് ക്ഷാമത്തെപ്പറ്റി നിരവധി കര്‍ഷകര്‍ ആശങ്ക അറിയിച്ച് ബന്ധപ്പെട്ടിരുന്നതായും പ്രദേശത്തെ പ്രധാന കൃഷിയായ നെല്‍കൃഷിക്ക് ഏറ്റവും അധികം ആവശ്യമുള്ള വളമായ ഫാക്ടം ഫോസ് അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടി തന്റെ നിര്‍ദേശപ്രകാരം ഫാക്ട് സ്വീകരിച്ചതായും എംപി പറഞ്ഞു.
കുമരകത്ത് നടന്ന പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഫാക്ടിന്റെ മാര്‍ക്കറ്റിംഗ് മാനേജറുമായി നടത്തിയ ചര്‍ച്ചയില്‍ ക്ഷാമം പരിഹരിക്കുന്നതിനായി കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ അടിയന്തരമായി 200 മെട്രിക് ടണ്‍ ഫാക്ടം ഫോസ് മേഖലയിലെ കര്‍ഷകരുടെ ആവശ്യത്തിനായി വിതരണം ചെയ്യുന്നതിനായി ഇന്നും നാളെയുമായി ഡിപ്പോകളില്‍ എത്തുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.