വിദ്യാര്‍ഥികളുടെ പാഠ്യേതര കഴിവുകളും പ്രോത്സാഹിപ്പിക്കണം: ഡോ. എന്‍. ജയരാജ്
1496413
Saturday, January 18, 2025 11:53 PM IST
പാലാ: പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ പാഠ്യേതര കഴിവുകളും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍, പി. ജയചന്ദ്രന് എന്നിവരെ അനുസ്മരിച്ചു. എല്‍പി, യുപി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായാണ് സര്‍ഗോത്സവം സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ബാബു കെ. ജോര്‍ജ്, റോയി ഫ്രാന്‍സിസ്, കെ.ആര്. പ്രഭാകരന്‍പിള്ള, കെ.എസ്. രാജു, സി.കെ. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പാലാ മഹാത്മാഗാന്ധി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്. ജയകുമാരി നിര്‍വഹിച്ചു.