കന്നടതെലുങ്ക് സമൂഹത്തിന്റെ സരസ്വതി മണ്ഡപത്തോടുകൂടിയ നാലുകെട്ട് കത്തിനശിച്ചു
1496622
Sunday, January 19, 2025 7:54 AM IST
വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കന്നടതെലുങ്ക് സമൂഹത്തിന്റെ സരസ്വതി മണ്ഡപത്തോടു കൂടിയ നാലുകെട്ട് ഭാഗികമായികത്തി നശിച്ചു. ഇന്നലെ രാവിലെ 9.30നാണ് റോഡിലൂടെ പോകുന്നവർ തീ പടരുന്നതു കണ്ടത്.
ഉടൻ നാലുകെട്ടിനോടു ചേർന്നുള്ള നീലകണ്ഠഹാളിന്റെ അധികൃതരെ നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് പോലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു.
വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രതാപന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂർ പണിപ്പെട്ടാണ് തീ അണച്ചത്.
നാലുകെട്ടിന്റെ മേൽഭാഗങ്ങളും വശങ്ങങ്ങളും കത്തിനശിച്ചു. കന്നട തെലുങ്ക് സമൂഹം പരമ്പരാഗതമായി സംരക്ഷിച്ചിരുന്ന ആരാധനാലയം ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്നിക്കിരയായതെന്നാണ് കരുതുന്നത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.