ഏൽ റൂഹാ ബൈബിൾ കൺവൻഷൻ 25 മുതൽ 29 വരെ കുടമാളൂർ പള്ളിയിൽ
1496632
Sunday, January 19, 2025 8:06 AM IST
കുടമാളൂർ: സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ഏൽ റൂഹാ ബൈബിൾ കൺവൻഷൻ 25 മുതൽ 29 വരെ വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ നടക്കും. കോഴിക്കോട് ഏൽ റൂഹാ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐയും ടീമും നേതൃത്വം നൽകും.
ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ സൗഖ്യാരാധന, രോഗശാന്തി ശുശ്രൂഷ, കൗൺസലിംഗ് എന്നിവ നടത്തപ്പെടും. ഫോൺ: 85475 89464.