ഫയര്‍-2024-25 ഗ്രാൻഡ് ഫിനാലെ നാളെ കോട്ടയത്ത്
1496371
Saturday, January 18, 2025 7:06 AM IST
കോട്ടയം: റോട്ടറി ഡിസ്ട്രിക് 3211ന്റെ ഫാമിലി ഇന്‍വോള്‍വ്ഡ് റോട്ടറി എന്റര്‍ടൈന്‍മെന്റ് (ഫയര്‍-2024-25) ഗ്രാന്‍ഡ് ഫിനാലെ നാളെ രാവിലെ 11.30ന് കോട്ടയം ആന്‍സ് കണ്വന്ഷന് സെന്ററില്‍ നടക്കും. റോട്ടേറിയന്മാരും അവരുടെ കുടുംബങ്ങളും പാട്ടുകള്‍, നൃത്തങ്ങള്‍ എന്നിവ അവതരിപ്പിക്കും.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളിലെ വിജയികള്‍ ഫൈനലില്‍ മത്സരിക്കും. ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുധീ ജബാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന്, സംവിധായകന് അഖില്‍ മാരാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഡിസ്ട്രിക്ട് ചെയര്മാന് അരുണ്‍ എസ്. ചന്ദ്രന്, ഫെസിലിറ്റേറ്റര്‍ കേണല്‍ ജി.കെ. പിള്ള എന്നിവര്‍ നേതൃത്വം നല്‍കും.