ശബരിമല ദർശനത്തിൽ വേറിട്ട കാഴ്ചയായി അളകനന്ദ
1496412
Saturday, January 18, 2025 11:53 PM IST
എരുമേലി: ഇത്തവണത്തെ ശബരിമല തീർഥാടനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനിയായ പിഞ്ചുകുഞ്ഞ്.
ആറുമാസം പ്രായമുള്ള അളകനന്ദ ദേവീരാജാണ് അച്ഛന്റെ ഒക്കത്തിരുന്ന് ശബരിമല ദർശനം നടത്തിയത്. ജനിച്ച് അഞ്ചുമാസം പ്രായമായപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു അളകനന്ദയ്ക്ക് ചോറൂണ്. തുടർന്നാണ് ആറാം മാസത്തിൽ മാലയണിഞ്ഞ് കഴിഞ്ഞ ദിവസം ശബരിമല ദർശനം നടത്തിയത്. എരുമേലി സ്വദേശി ഉണ്ണിരാജന്റെയും ദിവ്യയുടെയും മകളാണ് അളകനന്ദ ദേവീരാജ്.