പട്ടികജാതി-വര്‍ഗ ഉന്നമനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി
1496616
Sunday, January 19, 2025 7:54 AM IST
പത്തനംതിട്ട: പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ ഉയര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഒ. ആര്. കേളു. പട്ടികജാതി വര്‍ഗ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സിഡിഎസ് മുഖേന അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരുമാനദായകമായ ചെറു സംരംഭങ്ങള്‍ക്കായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കാണ് വായ്പ നല്‍കുന്നത്. പട്ടികജാതി വിഭാഗത്തിന് ഒരു ലക്ഷം വരെയാണ് വായ്പ. മൂന്നു വര്‍ഷമാണ് കാലാവധി. ജില്ലയില്‍ 148 പേര്‍ക്ക് വായ്പ വിതരണം ചെയ്തു.
പട്ടികജാതി, വർഗ വികസന കോര്പറേഷന് ചെയര്മാന് കെ. കെ. ഷാജു അധ്യക്ഷത വഹിച്ചു. കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്, കുടംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില തുടങ്ങിയവർ പ്രസംഗിച്ചു.