വീടിനു തീപിടിച്ച് മൂകയും ബധിരയുമായ വയോധിക പൊള്ളലേറ്റു മരിച്ചത് നാടിനു നൊമ്പരമായി
1496619
Sunday, January 19, 2025 7:54 AM IST
വെച്ചൂർ: വെച്ചൂർ ഇടയാഴത്ത് വീടിനു തീപിടിച്ചതിനെത്തുടർന്ന് തീ പൊള്ളലേറ്റ് വയോധികയായ കൊല്ലന്താനം മേരി (79) മരിച്ചത് നാടിനു നൊമ്പരമായി. മൂകയും ബധിരയുമായ വയോധിക നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു.
തനിച്ചു താമസിച്ചിരുന്ന വയോധികയെ ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരുമൊക്കെ വിഷമം കൂടാതെ കഴിയണമെന്നു പറഞ്ഞ് സാമ്പത്തികമായി സഹായിക്കുമായിരുന്നു.
സ്നേഹപൂർവം നൽകിയിരുന്ന ഈ പണമൊക്കെ മേരി സ്വീകരിച്ചിരുന്നെങ്കിലും ലളിതമായി ജീവിച്ചിരുന്ന മേരി പണം ചെലവാക്കാതെ ഭദ്രമായി കൂട്ടിവച്ചിരുന്നു.
വെള്ളിയാഴ്ച തീപിടിച്ച് വീടും മേരിയും ചാമ്പലായപ്പോൾ പൂർണമായി കത്തിത്തീരാതെ നൂറിന്റെയടക്കമുള്ള നിരവധി നോട്ടുകൾ ചിതറിക്കിടന്നത് കണ്ടവരെയെല്ലാം ദുഃഖിതരാക്കി.