ഭിന്നശേഷി സംഗമത്തെ കിങ്ങിണിക്കൂട്ടമാക്കി കാണക്കാരി
1496620
Sunday, January 19, 2025 7:54 AM IST
വെമ്പള്ളി: കിങ്ങിണിക്കൂട്ടം എന്ന പേരിൽ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി കാണക്കാരി പഞ്ചായത്ത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് സഹായകമായ ഇനങ്ങൾ ഉൾപ്പെടുത്തിയാണ് കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തിയത്. എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ കാണക്കാരി അരവിന്ദാക്ഷൻ, ലൗലിമോൾ വർഗീസ്, ബിൻസി സിറിയക്, തമ്പി ജോസഫ്, ശ്രീജ ഷിബു, ഐസിഡിഎസ് സൂപ്പർവൈസർ എൽ. ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു. സിനിമ, റീൽസ് താരം ബേബി ജിയോണ ജിയോയെ ആദരിച്ചു.