റൂബി ജൂബിലി നിറവിൽ പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂൾ
1496630
Sunday, January 19, 2025 8:06 AM IST
പാറമ്പുഴ: പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂൾ വാർഷികവും റൂബി ജൂബിലി കർമപദ്ധതികളുടെ ഉദ്ഘാടനവും ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിച്ചു.
റൂബി ജൂബിലിയോടനുബന്ധിച്ച് ആവിഷ്്കരിച്ചിട്ടുള്ള നാൽപതിന കർമപരിപാടികൾ കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം മുനിസിപ്പൽ കൗൺസിലർ എം.എ. ഷാജി നിർവഹിച്ചു.
പൂർവവിദ്യാർഥിയും പൊതുപ്രവർത്തകനുമായ പ്രിൻസ് ലൂക്കോസ്, ഹെഡ്മിസ്ട്രസ് ജാൻസിമോൾ അഗസ്റ്റിൻ, അനു ജേക്കബ്, സാബുമോൻ ലൂക്കോസ്, ജോബി പി.ടി, ബെൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങുകൾ സമാപിച്ചു.