പെരുമ്പനച്ചിയില്‍ ഫുട്പാത്തില്‍ വീണ്ടും കാട്ടുചെടികള്‍ വളര്‍ന്നു; യാത്രാദുരിതം
1496628
Sunday, January 19, 2025 8:06 AM IST
ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ തെങ്ങണയ്ക്കും പെരുമ്പനച്ചിക്കുമിടയില് ഫുട്പാത്തില്‍ വീണ്ടും കാട്ടുചെടികള്‍ വളര്‍ന്നു. കാല്നടപ്പ് ദുരിതമായി.
താലൂക്ക് വികസന സമിതി യോഗത്തില്‍ ഫുട്പാത്തില്‍ കാടുവളര്‍ന്ന് യാത്ര ദുരിതമാകുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പൊതുമരാമത്തുവകുപ്പ് ഈ ഭാഗത്തെ കാട്ടുചെടികള്‍ വെട്ടിമാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും കാട്ടുചെടികള്‍ വളര്‍ന്നതോടെയാണ് കാല്നടപ്പ് ബുദ്ധിമുട്ടിലായത്.
കുറുമ്പനാടം സ്കൂളിലേക്കുള്ള നിരവധി കുട്ടികളടക്കം സഞ്ചരിക്കുന്ന റോഡിന്റെ വശങ്ങളിലാണ് കാല്‍നട സഞ്ചാരം ദുരിതമാകുന്നത്. ഫുട്പാത്തില്‍ കാടു വളര്‍ന്നതുമൂലം യാത്രക്കാര്‍ നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലേക്കിറങ്ങി നടക്കേണ്ടിവരുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്.