മുനന്പം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി
1496168
Friday, January 17, 2025 11:54 PM IST
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയല്ലെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി ദേശീയ എക്സിക്യൂട്ടിവംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.
പ്രഫ. ബാലു ജി. വെള്ളിക്കര, സെബാസ്റ്റ്യന്‍ മണിമല, ലൗജിന് മാളിയേക്കല്‍, ശിവപ്രസാദ് ഇരവിമംഗലം, കെ. ഉണ്ണികൃഷ്ണന്, കെ.എ. ജയദേവന്, അഡ്വ. രാജേഷ് പുളിയനാത്ത്, ജോണി കോട്ടയം, അഡ്വ. മഞ്ജു കെ. നായര്‍, അഡ്വ. ഹരീഷ് ഹരികുമാര്‍, ജേക്കബ് മേലേടത്ത്, എം.ആര്. രശ്മി, ഷൈജു കോശി, സലിം കാര്ത്തികേയന്, വി.ജി. വിനോദ്, ജോജോ പനക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.