സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ്: മൗണ്ട് കാർമൽ സ്കൂളിനു കിരീടം
1496166
Friday, January 17, 2025 11:54 PM IST
കോട്ടയം: സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് മൗണ്ട് കാർമൽ സ്കൂളിന് കിരീടം. മൗണ്ട് കാർമൽ സ്കൂൾ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ വെർജീനിയയുടെ സ്മരണാർഥം നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ മൗണ്ട് കാർമൽ സ്കൂൾ ജൂണിയർ, സേക്രഡ് ഹാർട്ട് എസ്എച്ചിനെ (40-23) പരാജയപ്പെത്തിയാണ് വിജയികളായത്. മൗണ്ട് കാർമൽ സീനിയർ, എസ്എച്ച് തേവരയ്ക്കെതിരേ (28-24) നേടി വിജയികളായി.
സമാപന സമ്മേളനത്തിൽ വിജയപുരം രൂപത കോർപറേറ്റ് മാനേജർ ഡോ.ആന്റണി പാട്ടപ്പ റമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ, ലോക്കൽ മാനേജർ സിസ്റ്റർ ശിൽപ, പിടിഎ പ്രസിഡന്റ് പ്രവീൺ കെ. രാജ് എന്നിവർ പ്രസംഗിച്ചു.
കരിപ്പാപറമ്പിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് ജോസ് ഡൊമിനിക് വിജയികൾക്ക് ഫാമിലി അസോസിയേഷൻ വക സമ്മാനങ്ങൾ വിതരണം ചെയ്തു.