കേരള ബാങ്ക് ഈവനിംഗ് ശാഖ മതുമൂലയില്‍
1492228
Friday, January 3, 2025 7:03 AM IST
ചങ്ങനാശേരി: പി.പി. ജോസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ബാങ്ക് ചങ്ങനാശേരി ഈവനിംഗ് ശാഖ മതുമൂല ജംഗ്ഷനില്‍ മൂലയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ജോബ് മൈക്കിള്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.കേരള ബാങ്ക് ഡയറക്ടര്‍ ഫിലിപ് കുഴികുളം, സിഇഒ ജോര്‍ഡി എം. ചാക്കോ, പ്രഫ.എം.ടി. ജോസഫ്, അഡ്വ. ജോസഫ് ഫിലിപ്പ്, ബീന ജിജിന്, ആര്. ഉണ്ണികൃഷ്ണപിള്ള, മോളമ്മ തോമസ്, ബാങ്ക് ജനറല്‍ മാനേജര്‍ ലത പിള്ള, ടി.പി. ജോസഫ്, ജോസി ജെ. വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.