കിസ്കോ ബാങ്കിനു മുമ്പില്‍ ധര്‍ണ നടത്തി
1492627
Sunday, January 5, 2025 6:05 AM IST
പാലാ: കിഴതടിയൂര്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുമ്പില്‍ നിക്ഷേപകര്‍ ധര്‍ണ നടത്തി. കിസ്കോ ബാങ്ക് നിക്ഷേപ സംരക്ഷണസമിതി എന്ന പേരില്‍ നിക്ഷേപകര്‍ സംഘടിച്ചാണ് ധര്‍ണ നടത്തിയത്. ടൗണില്‍ നടത്തിയ പ്രകടനത്തിനുശേഷമാണ് ബാങ്ക് പടിക്കല്‍ ധര്‍ണാ സമരം ആരംഭിച്ചത്. സമരം ആം ആദ്മി പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ബാങ്ക് മുന്‍ ഭരണസമിതി ഭാരവാഹികളുടെ പേരില്‍ വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ് പ്രകാരമുള്ള നിയമനടപടികള്‍ എന്നിവ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറകണമെന്നു കിസ്കോ ബാങ്ക് നിക്ഷേപ സംരക്ഷണസമിതി ആവശ്യപ്പെട്ടു.
വന്‍ തുക കുടിശികയുള്ളവരുടെ പേരു വിവരങ്ങളും തുകയും പരസ്യപ്പെടുത്തുക, മാര്‍ക്കറ്റ് വിലയേക്കാള്‍ ഈട് വസ്തുവിനു വന്‍ തുക മൂല്യനിര്‍ണം നല്കിയ മുന്‍ ഭരണസമിതി അംഗങ്ങളില്‍നിന്നും ബാങ്കിനുണ്ടായ നഷ്ടം നികത്താന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുക, ബാങ്ക് വാങ്ങിക്കൂട്ടിയ വസ്തുക്കള്‍ വിറ്റ് നിക്ഷേപകരിലെ അര്‍ഹതപ്പെട്ടവര്‍ക്ക് തുക ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കണ്‍വീനര്‍ ബിനു മാത്യൂസ്, പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍, അഡ്വ. ജോസ് ചന്ദ്രത്തില്, അഡ്വ. റോണി ജോസ്, ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടത്തില്‍, ജൂലിസ് കണപ്പള്ളില്‍, സണ്ണി കുരിശുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.