കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകസംഗമം ഇന്ന്
1492626
Sunday, January 5, 2025 6:05 AM IST
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഗമവും അടുക്കളത്തോട്ട മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പാരീഷ്ഹാളില്‍ നടക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിക്കും.
രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ ജോണ്‍ നിധീരി അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ജോര്‍ജ് പഴേപറമ്പില്‍, ജോസ് വട്ടുകുളം,പ്രമോദ് കാനാട്ട്, ടോമി കണ്ണീറ്റുമ്യാലില്‍ എന്നിവര്‍ പ്രസംഗിക്കും.