അസംപ്ഷനില്‍ എറുഡൈറ്റ് പ്രോഗ്രാം
1492227
Friday, January 3, 2025 7:01 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജ് ഫിസിക്സ് വിഭാഗം ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിച്ച് എറുഡൈറ്റ് സ്കോളര്‍ ഇന്‍ റസിഡന്റ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള പ്രഫസറും ഐഐഐടിഎംകെ ഡയറക്ടറുമായ ഡോ. അലക്സ് ജയിംസ് ഉദ്ഘാടനം ചെയ്തു.
ഐബിഎം സൂറിച്ചിലെ ശാസ്ത്രജ്ഞന് ഡോ. അബു സെബാസ്റ്റ്യന്‍, ഡോ. അലക്സ് ജയിംസ് എന്നിവര്‍ നേതൃത്വം കൊടുത്ത പാനല്‍ ചര്‍ച്ചയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കാളികളായി.