അള്‍ത്താരബാല സംഗമം
1492225
Friday, January 3, 2025 7:01 AM IST
ചങ്ങനാശേരി: ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ അള്‍ത്താര ബാലന്മാരുടെ സംഗമം (സാവിയോ സംഗമം) പറാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്നു. പ്രസിഡന്റ് റോഹന്‍ സിജു ചെത്തിപ്പുഴ അധ്യക്ഷത വഹിച്ചു. അതിരൂപത മിഷന് ലീഗ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാമ്പറ ഉദ്ഘാടനം നിര്‍വഹിച്ചു.
പറാല്പള്ളി വികാരി ഫാ. സ്കറിയ പറപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മേഖല ഓര്‍ഗനൈസിംഗ് പ്രസിഡന്റ് സണ്ണി കോയിപ്പള്ളി, പറാല്‍ ശാഖ ആനിമേറ്റര്‍ ഷിജോ ജേക്കബ് കളപ്പുരക്കല്‍, ജോസുകുട്ടി കുട്ടംപേരൂര്‍, ഷിജോ സേവ്യര്‍ മാറാട്ടുകളം,
വിവേക് മാത്യു, റ്റിന്റോ സെബാസ്റ്റ്യന്‍, സ്റ്റാനി സെബാസ്റ്റ്യന്‍, ആരോണ്‍ ജേക്കബ്, അശ്വിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ലീന്‍സ് മുണ്ടയ്ക്കല്‍ ക്ലാസ് നയിച്ചു.