മണിമല ബൈബിൾ കൺവൻഷന് തുടക്കമായി : വിശ്വസ്തതയില്ലാതെ കുടുംബജീവിതം സാധിക്കില്ല: മാർ തോമസ് പാടിയത്ത്
1492223
Friday, January 3, 2025 7:01 AM IST
മണിമല: വിശ്വാസ്യതയില്ലാതെ കുടുംബജീവിതം നയിക്കാൻ സാധിക്കില്ലെന്ന് ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത്. 48-ാമത് മണിമല ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്ന സ്ഥലമാണ് കുടുംബമെന്നും കുടുംബജീവിതം നയിക്കാൻ ഏറ്റവുമാവശ്യം സ്നേഹവും വിശ്വസ്തതയും ഐക്യവും ആണെന്നും മാർ പാടിയത്ത് പറഞ്ഞു.
ഹോളി മാഗി ഫൊറോന പള്ളിയുടെ തിരുനാളിനോടനുബന്ധിച്ച് എല്ലാ വർഷവും നടത്തിവരുന്ന കൺവൻഷനിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. വികാരി ഫാ. മാത്യു താന്നിയത്ത്, അസിസ്റ്റന്റ് വികാരി സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഫാ. ജിസൺ പോൾ വേങ്ങാശേരിയാണ് കൺവൻഷൻ നയിക്കുന്നത്.