മന്നത്തിന്റെ ദീപ്തസ്മരണയില്‍ പെരുന്നയില്‍ ജയന്തിയാഘോഷം
1492221
Friday, January 3, 2025 7:01 AM IST
ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തിന്റെ ദീപ്തസ്മരണയില്‍ 148-ാമത് ജയന്തി ആഘോഷം പ്രൗഢമായി. സമ്മേളനത്തിനും പുഷ്പാര്‍ച്ചനയ്ക്കും ജനസാഗരം ഒഴുകിയെത്തി. സാമുദായിക, രാഷ്ട്രീയ, സൗസ്കാരിക രംഗത്തെ പ്രമുഖരടക്കം പതിനായിരങ്ങളാണ് രാവിലെ മുതല്‍ പെരുന്നയിലെ സമ്മേളന നഗരയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തേതിലും വന്‍ജനാവലിയാണ് അണിനിരന്നത്.
കാസര്‍കോഡു മുതല്‍ പാറശാലവരെ നീളുന്ന അറുപത് താലൂക്ക് യൂണിയനുകളിലെ 5556 കരയോഗങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തോളം പ്രതിനിധികളാണ് രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പങ്കാളികളായത്. ജയന്തി സമ്മേളനം സമുദായത്തിന് പുത്തനുണര്‍വായി.
പ്രമുഖരുടെ നിര ശ്രദ്ധേയമായി
മന്നം ജയന്തി സമ്മേളനത്തിലും പുഷ്പാര്‍ച്ചനയിലും എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്, എന്‍.കെ. പ്രേമചന്ദ്രന്, ആന്റോ ആന്റണി, ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ്, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മന്‍, രാഹുല്‍ മാങ്കുട്ടത്തില്‍, മോന്‍സ് ജോസഫ്, പ്രമോദ് നാരായണന്,
തോമസ് കെ. തോമസ്, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, നേതാക്കളായ പ്രഫ.പി.ജെ. കുര്യന്, കെ. മുരളീധരന്, കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, എം. ലിജു, ജോസഫ് വാഴയ്ക്കന്, ജോസഫ് എം. പുതുശേരി, അബിന്‍ വര്‍ക്കി, പഴകുളം മധു, കെ.എസ്. ശബരിനാഥ്, പീതാംബരക്കുറുപ്പ്, ആര്. ചന്ദ്രശേഖരന്, ജെ.എസ്. അഖില്‍,
ബി. ബാബു പ്രസാദ്, വര്‍ക്കല കഹാര്‍, എം.എ. വാഹിദ്, നെയ്യാറ്റിന്‍കര സനല്‍, ടോമി കല്ലാനി,സണ്ണി തോമസ്, വി.ജെ. ലാലി, ഡോ. അജീസ് ബെൻ മാത്യു, ആര്.വി. രാജേഷ്, കെ.പി. ശ്രീകുമാര്‍, സതീഷ് കൊച്ചുപറമ്പില്‍, എം.ജി. കണ്ണന്, കൃഷ്ണകുമാരി രാജശേഖരന്, മാത്യൂസ് ജോര്‍ജ്, കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണ ദാസ്, കുമ്മനം രാജശേഖരന്, എ.എന്‍. രാധാകൃഷ്ണന്, ബി. രാധാകൃഷ്ണമേനോന്, ലിജിന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമുദായ പരിപാടിയില്‍ നായരെ ക്ഷണിച്ചാലും വിവാദം: സുകുമാരന്‍ നായര്‍
ചങ്ങനാശേരി: നായര്‍ സമുദായത്തിന്റെ പരിപാടിയില്‍ നായരെ ക്ഷണിച്ചാല്‍ മാത്രമാണ് വാര്‍ത്തയെന്നും രമേശ് ചെന്നിത്തല എന്‍എസ്എസിന്റെ പുത്രനാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
നേരത്തെ തീരുമാനിച്ച ഉദ്ഘാടകന്‍ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു പിന്‍വാങ്ങി. രമേശ് ചെന്നിത്തലയുടെ വരവില്‍ മാധ്യമങ്ങള്‍ അനാവശ്യവിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് കോണ്ഗ്രസുകാരന് ആയിട്ടല്ല. രമേശ് ചെന്നിത്തല എന്‍എസ്എസില്‍നിന്ന് കളിച്ചുവളര്‍ന്ന കുട്ടിയാണ്.
വേദിയില്‍ എന്‍എസ്എസിന്റെ മറ്റൊരു പുത്രന് ഗണേഷ് കുമാറും ഉണ്ട്. അദ്ദേഹം ഇടത് സഹയാത്രികനാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.