പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി
1492217
Friday, January 3, 2025 6:49 AM IST
വൈക്കം:പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. പള്ളിപ്രത്തുശേരി സെന്റ് ലൂയിസ് യുപി സ്കൂൾ ഹാളിൽ ബാങ്ക് പ്രസിഡന്റ് ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ശതാബ്ദി ആഘോഷ സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ബാങ്കിലെ മുൻ പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരെ സി.കെ.ആശ എംഎൽഎ ആദരിച്ചു.
വൈക്കം സെന്റ് ജോസഫ് ഫൊറോന സഹവികാരി ഫാ. ജിഫിൻ മാവേലി ശതാബ്ദി സന്ദേശം നൽകി. ശതാബ്ദി ലോഗോ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്,ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, സെബാസ്റ്റ്യൻ ആന്റണി, ജൂബിൾപോൾ തുടങ്ങിയവർ പ്രസംഗിച്ചു.