കടുത്തുരുത്തി-പിറവം റോഡ് റീ ടാറിംഗ് നടത്താന്‍ കഴിയാത്തത് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലെന്ന് എംഎല്‍എ
1492215
Friday, January 3, 2025 6:49 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡ് റീ ടാറിംഗ് നടത്താന്‍ കഴിയാത്തത് സമര്‍പ്പിച്ചിരിക്കുന്ന എസ്റ്റിമേറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗം ജലവിഭവ വകുപ്പിന് വിട്ടുകൊടുത്ത കടുത്തുരുത്തി-പിറവം റോഡ് റീ ടാറിംഗ് നടത്തുന്നതിനായി രണ്ട് വകുപ്പുകളും സംയുക്ത പരിശോധന നടത്തിയുണ്ടാക്കിയ ധാരണ പ്രകാരം എസ്റ്റിമേറ്റ് നല്‍കിയിരുന്നു.
5.66 കോടി രൂപയുടെ അന്തിമ എസ്റ്റിമേറ്റാണ് നല്‍കിയത്. ഇതു അംഗീകരിച്ച് ഭരണാനുമതി നല്‍കുന്നതിനും പ്രവര്‍ത്തി നടപ്പാക്കുന്നതിനും സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
ആറുമാസം മുമ്പ് പൊതുമരാമത്ത് വകുപ്പിന് നല്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കാത്തതാണ് റോഡ് പണി നടക്കാതിരിക്കാന്‍ കാരണമെന്നും എംഎല്‍എ പറഞ്ഞു.