പാ​ലാ: എ​സ്എം​വൈ​എം പാ​ലാ രൂപ​ത​യു​ടെ 2025 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി പാ​ലാ​ക്കാ​ട് യൂ​ണി​റ്റം​ഗം അ​ന്‍​വി​ന്‍ സോ​ണി ഓ​ട​ച്ചു​വ​ട്ടി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പൂ​വ​ക്കു​ളം യൂ​ണി​റ്റം​ഗം റോ​ബി​ന്‍ ടി. ​ജോ​സ് താ​ന്നി​മ​ല, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഗാഗു​ല്‍​ത്താ യൂ​ണി​റ്റം​ഗം ബി​ല്‍​നാ സി​ബി വെ​ള്ള​രി​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജോ​സ​ഫ് തോ​മ​സ് (ഏ​ന്ത​യാ​ര്‍)-​ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ്, ബെ​നി​സ​ണ്‍ സ​ണ്ണി (അ​രു​വി​ത്തു​റ)-​സെ​ക്ര​ട്ട​റി, ജി​സ്മി ഷാ​ജി (പാ​ല​ക്കാ​ട്ടു​മല)-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ​ഡ്വി​ന്‍ ജെ​യ്സ് (പെ​രി​ങ്ങ​ളം)-​ട്ര​ഷ​റ​ര്‍, അ​ഡ്വ. സാം ​സ​ണ്ണി (ക​ത്തീ​ഡ്ര​ല്‍), നി​ഖി​ല്‍ ഫ്രാ​ന്‍​സി​സ് (ഇ​ല​ഞ്ഞി), പ്ര​തീ​ക്ഷാ രാ​ജ് (ക​ത്തീ​ഡ്ര​ല്‍)-​കൗ​ണ്‍​സി​ലേ​ഴ്‌​സ് എ​ന്നി​വ​രാ​ണു മറ്റു ഭാ​ര​വാ​ഹി​ക​ൾ.

പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി​യു​ടെ മു​ന്പാകെ‍ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു. പാലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍ ന​ട​ന്ന രൂ​പ​ത കൗ​ണ്‍​സി​ലി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ന്‍ ജോ​സി തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ല്‍​കി.