വേദഗിരി സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1492213
Friday, January 3, 2025 6:49 AM IST
വേദഗിരി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിവാഹത്തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും സംയുക്തമായി ആഘോഷിക്കും. ഇന്ന് (വെള്ളി) വൈകുന്നേരം 5.30 ന് വികാരി ഫാ. പോൾ പാറയ്ക്കൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന.
നാളെ മുതൽ ഒമ്പതു വരെ വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. 10ന് വൈകുന്നേരം 5.30ന് സെമിത്തേരി സന്ദർശനം. 5.45ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന: ഫാ. സെബാസ്റ്റ്യൻ കുമ്പിളുമൂട്ടിൽ. 6.30ന് പ്രസുദേന്തി വാഴ്ച, കഴുന്നു വെഞ്ചരിപ്പ്.
11ന് രാവിലെ 6.30ന് വേദഗിരി കപ്പേളയിൽ വിശുദ്ധ കുർബാന. വൈകുന്നേരം 4.15ന് തിരുസ്വരൂപ പ്രതിഷ്ഠ, 4.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന: ഫാ. ജിബിൻ മുകളേപ്പറമ്പിൽ. സന്ദേശം: ഫാ. ആൽബർട്ട് മാത്യു കുമ്പളോലിൽ. ആറിന് പ്രദക്ഷിണം. 7.45ന് കല്ലമ്പാറ കുരിശുപള്ളിയിൽ സന്ദേശം: ഫാ. ജോസഫ് ചെങ്ങഴശേരിൽ. ഒമ്പതിന് പ്രദക്ഷിണ സമാപന ആശീർവാദം.
12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, സന്ദേശം: ഫാ. ജോസഫ് തെരുവിൽ. 5.30ന് വേദഗിരി കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. ഏഴിന് പ്രദക്ഷിണ സമാപന ആശീർവാദം. 7.30ന് പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള.