കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകസംഗമവും അവാര്‍ഡ് സമര്‍പ്പണവും അഞ്ചിന്
1492212
Friday, January 3, 2025 6:49 AM IST
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകസംഗമവും അവാര്‍ഡ് സമര്‍പ്പണവും അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പാരിഷ് ഹാളില്‍ നടക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിക്കും.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ ജോണ്‍ നിധീരി അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ജോര്‍ജ് പഴേപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം സ്വാഗതവും പ്രമോദ് കാനാട്ട് കൃതജ്ഞതയും പറയും. കര്‍ഷകവേദി ചെയര്മാന് ടോമി കണ്ണീറ്റുമ്യാലില്‍ മത്സരവിജയികളെ പരിചയപ്പെടുത്തും.
കത്തോലിക്ക കോണ്‍ഗ്രസ് രൂപതയിലെ മുഴുവന്‍ ഇടവകകളെയും പങ്കെടുപ്പിച്ച് 2024ല്‍ നടത്തിയ പത്താമത് അടുക്കളത്തോട്ട മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മായം കലര്‍ന്ന പച്ചക്കറികള്‍ ഉപേക്ഷിക്കുന്നതിനും കുടുംബ ബജറ്റ് ക്രമീകരിക്കുന്നതിനും കുടുംബകൃഷി എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് അടുക്കളത്തോട്ട മത്സരം സംഘടിപ്പിച്ചുവരുന്നത്.