അലോഷ്യൻ ഡിജിറ്റേറിയം ഉദ്ഘാടനവും സിമ്പോസിയവും ഇന്ന്
1492208
Friday, January 3, 2025 6:37 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച എസി കോൺഫറൻസ് ഹാളിന്റെയും ഡിജിറ്റൽ സ്പേസിന്റെയും ഉദ്ഘാടനവും വിദ്യാഭ്യാസ സിമ്പോസിയവും ഇന്ന് നടക്കും.
രാവിലെ 9.30ന് സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഡിജിറ്റേറിയത്തിന്റെ ആശീർവാദം നിർവഹിക്കും. 10ന് നടക്കുന്ന സമ്മേളനത്തിൽ കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിക്കും. റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും.
തുടർന്നു നടക്കുന്ന വിദ്യാഭ്യാസ സിമ്പോസിയത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ മുൻ ചെയർമാൻ ഡോ. കുര്യാസ് കുമ്പളക്കുഴി, മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കോട്ടയം നഗരസഭാ കൗൺസിലറും മുൻ അധ്യാപകനുമായ സാബു മാത്യു മോഡറേറ്റർ ആയിരിക്കും. പ്രിൻസിപ്പൽ ബിനു ജോൺ, സഞ്ജിത് പി. ജോസ് എന്നിവർ പ്രസംഗിക്കും.