വിജയപുരം രൂപത അധ്യാപക-അനധ്യാപക സംഗമം വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂളിൽ
1492206
Friday, January 3, 2025 6:37 AM IST
വെട്ടിമുകൾ: വിജയപുരം രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ കൗൺസിലിന്റെ 37-ാമത് വാർഷിക കൺവൻഷൻ വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നാലിന് രാവിലെ 10ന് നടക്കും.
സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപക-അനധ്യാപകരെ ആദരിക്കലും സ്കൂളുകൾക്കുള്ള വിവിധ അവാർഡുകളുടെ വിതരണവും നടക്കും.
ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ യോഗം ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും.
കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി ജോർജ് പാട്ടപറമ്പിൽ, എൻ.എഫ്. സെബാസ്റ്റ്യൻ, ഡേവിഡ് രാജ്, വി.എം. ബിന്ദു, വിജി വർഗീസ്, സിസ്റ്റർ ജയന്തി മരിയ സാലത്ത്, ലതിക മാത്യു, സിസ്റ്റർ മേഴ്സി തോമസ് എന്നിവർ പ്രസംഗിക്കും.