കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
1492006
Thursday, January 2, 2025 11:28 PM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ഉള്‍പ്പെട്ട മൂന്നാം മുന്നണിക്കു കേരളത്തില്‍ വളരെ പ്രസക്തിയുണ്ടെന്ന് എന്‍ഡിഎയുടെ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്‍ഡിഎയ്ക്ക് കരുത്താണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ്, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്് ലിജിന്‍ ലാല്‍, ബിജെപി സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് ഡോ. ദിനേശ് കര്‍ത്ത, വൈസ് ചെയര്മാന് പ്രഫ. ബാലു ജി. വെള്ളിക്കര, ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ഷോണ്‍ ജോര്‍ജ്, വിക്ടര്‍ ടി. തോമസ്, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ബിജെപി ജില്ലാ സെക്രട്ടറി രതീഷ്, ലൗജിന് മാളിയേക്കല്‍, സെബാസ്റ്റ്യന്‍ മണിമല, ശിവപ്രസാദ് ഇരവിമംഗലം, ജോയി സി. കാപ്പന്, കോട്ടയം ജോണി, ഉണ്ണികൃഷ്ണന്, രാജേഷ് ഉമ്മന്‍ കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു.