ചാ​രും​മൂ​ട്: കൊ​ല്ലം - തേ​നി ദേ​ശീ​യ​പാ​ത 183 നാ​ലു​വ​രി പാ​ത​യാ​യി വി​ക​സി​ക്കു​മ്പോ​ള്‍ ദേ​ശീ​യ പാ​ത​യു​ടെ ഭാ​ഗ​മാ​യ ചെ​ങ്ങ​ന്നൂ​ര്‍ ആ​ഞ്ഞി​ലി​മൂ​ട് മു​ത​ല്‍ കോ​ട്ട​യം ഐ​ഡ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള എം​സി റോ​ഡി​ന്‍റെ ഭാ​ഗ​വും 24 മീ​റ്റ​റി​ല്‍ നാ​ലു​വ​രി​പ്പാ​ത ആ​കും. ഇ​തു സം​ബ​ന്ധി​ച്ച് ത​ത്വ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

നേ​ര​ത്തെ കൊ​ല്ലം ക​ട​വൂ​ര്‍ മു​ത​ല്‍ ചെ​ങ്ങ​ന്നൂ​രി​ലെ ആ​ഞ്ഞി​ലി​മൂ​ട് വ​രെ​യു​ള്ള ദൂ​രം 24 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നാ​ലു​വ​രി​യാ​യി നി​ല​വി​ലു​ള്ള പാ​ത വി​ക​സി​പ്പി​ക്കു​വാ​ന്‍ കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്നു.

ഇ​തി​നെത്തുട​ര്‍​ന്നാ​ണ് നി​ല​വി​ല്‍ എം​സി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ചെ​ങ്ങ​ന്നൂ​ര്‍ ആ​ഞ്ഞി​ലി​മൂ​ട് മു​ത​ല്‍ കോ​ട്ട​യം ഐ​ഡാ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഭാ​ഗ​വും നാ​ലു​വ​രി​യാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗം മു​മ്പോ​ട്ടു പോ​കു​ന്ന​ത്.

24 മീ​റ്റ​ര്‍ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​വാ​നു​ള്ള ഏ​ജ​ന്‍​സി​യെ ക്ഷ​ണി​ച്ചു കൊ​ണ്ടു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ഉ​ട​ന്‍​ത​ന്നെ പു​റ​പ്പെ​ടു​വി​ക്കും. ഈ ​ഭാ​ഗ​ത്തെ നി​ല​വി​ലു​ള്ള റോ​ഡ് ന​വീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 36 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി അ​നു​വ​ദി​ച്ചി​രു​ന്നു. നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

24 മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള റോ​ഡി​ല്‍ നാ​ലു​വ​രി​പ്പാ​ത, ഡി​വൈ​ഡ​ര്‍, ഫു​ട്പാ​ത്ത് യൂ​ട്ടി​ലി​റ്റി ഡ​ക്ട് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. സ​ര്‍​വേ ഘ​ട്ട​ത്തി​ല്‍ ഉ​യ​ര്‍​ന്ന വാ​ഹ​ന ഗ​താ​ഗ​തം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ നി​ല​വി​ല്‍ 16 മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡി​ല്‍ 30 മീ​റ്റ​ര്‍ വീ​തി​യി​ലും വി​ക​സ​നം സാ​ധ്യ​മാ​യേ​ക്കാം.