നഗരസഭയിൽ കേരളോത്സവം തുടങ്ങി
1487346
Sunday, December 15, 2024 7:12 AM IST
ചങ്ങനാശേരി: നഗരസഭാ കേരളോത്സവം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. സീരിയല്‍ താരം മീനാക്ഷി കലാമത്സരങ്ങളുടെ ഉദ്ഘാടനവും അന്തര്‍ദേശിയ നീന്തല്‍താരം സുമി സിറിയക് കായികമത്സരങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, ടെസി വര്‍ഗീസ്, പി.എ. നിസാര്‍, എത്സമ്മ ജോബ്, ബീന ജോബി, പ്രസന്നകുമാരി ടീച്ചര്‍, രാജു ചാക്കോ, ബാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.