സുരക്ഷിത ഭക്ഷണരീതിയുടെ പുത്തനറിവ് പകര്‍ന്ന "മണ്ണറിവ്-24'നു സമാപനം
1487345
Sunday, December 15, 2024 7:12 AM IST
ചങ്ങനാശേരി: സുരക്ഷിത ഭക്ഷണരീതിയുടെ പുത്തനറിവ് പകര്‍ന്ന "മണ്ണറിവ്-24'ന് സമാപനം. കൂനന്താനം സങ്കേതം ആശ്രമം പ്രകൃതികൃഷി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് മൂന്നുദിവസം നീണ്ട മണ്ണറിവ്-24ന് പ്രദര്‍ശന ശില്പശാല മീഡിയ വില്ലേജ് അങ്കണത്തില്‍ സംഘടിപ്പിച്ചത്.
പ്രകൃതികൃഷി മേളയുടെ ഭാഗമായി നടത്തിയ സിമ്പോസിയം നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ദേശീയ പ്രകൃതികൃഷി അവാര്‍ഡ് ജേതാവും തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയുമായ പി.കെ. കുമാരന് മുഖ്യപ്രഭാഷണം നടത്തി.
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലിമ്മ ടോമി, പലേക്കര്‍ പ്രകൃതികൃഷി കോഓര്‍ഡിനേറ്റര്‍ എം. കുര്യന്, ജോയല്‍ കാട്ടടി, ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം ചങ്ങനാശേരി അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സങ്കേതം ആശ്രമം ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ശാലിനി സിഎംസി, സിസ്റ്റര്‍ മേരിക്കുട്ടി മാത്യു എംഎംഎസ്, ജസ്റ്റിന് ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. എ.എച്ച്. ബഷീര്‍, ഇ.ജെ. ജോസഫ്, തോമസ് വര്‍ഗീസ്, കൊച്ചുമോന് കൊല്ലറേട്ട് എന്നീ പ്രകൃതി കര്‍ഷകരെ സമ്മേളനത്തില്‍ ആദരിച്ചു.