ശരകൂടങ്ങള്‍ എഴുന്നള്ളി; ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി ദീപ മഹോത്സവം
1487344
Sunday, December 15, 2024 7:12 AM IST
തൃക്കൊടിത്താനം: ശരകൂടങ്ങള്‍ എഴുന്നള്ളി, ദര്‍ശനപുണ്യമായി മഹാക്ഷേത്രത്തിലെ ദീപ മഹോത്സവം. കമുകും വാഴപ്പിണ്ടിയും പോളയും കൊണ്ട് മെനഞ്ഞെടുത്ത് ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച ശരകൂടങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് ദീപ സമാപിച്ചത്. ഇന്നു പുലര്‍ച്ചെ ശരകൂടങ്ങളില് അഗ്നിപടര്ത്തിയതോടെ പ്രകാശത്തിന്റെ ആഘോഷമായി ദീപ മാറി.
മേച്ചേരി ഇല്ലത്തിനുസമീപം ചിലമ്പോളി മഠം ബ്രാഹ്മണ ശ്രേഷ്ഠര്‍ ജീവിതയേന്തി. ഈ സമയം ഊരാണ്മക്കാരായ ബ്രാഹ്മണ ശ്രേഷ്ഠര്‍ ക്ഷേത്രത്തില്‍ ശ്രീകോവിലില്‍നിന്നും തന്ത്രി പകര്‍ന്നു നല്കിയ അഗ്നി ശരകൂടങ്ങളിലേക്കു ജ്വലിപ്പിച്ചു.
ബ്രാഹ്മണ ശ്രേഷ്ഠര്‍ ജീവിതയുമായി ശരകൂട അഗ്നിക്ക് പ്രദക്ഷിണംവച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ ഈ വര്‍ഷത്തെ ദീപ മഹോത്സവത്തിനു പരിസമാപ്തിയായി.
ആറാട്ട് ഇന്നു രാവിലെ 10നു നടക്കും.