കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം
1487238
Sunday, December 15, 2024 5:20 AM IST
പൊൻകുന്നം: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് സംഘടന നിർമിച്ചു നൽകിയ ഷെഡ് സംസ്ഥാന കമ്മിറ്റി അംഗം വി.ആർ. രാമചന്ദ്രൻ ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറ മാത്യുവിന് കൈമാറി.
ജില്ലാ പ്രസിഡന്റ് സി.ജി. അജികുമാർ അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജില്ലാ സെക്രട്ടറി ഡെന്നി കെ. ഫിലിപ്പ്, ജില്ലാ ട്രഷറർ കെ.കെ. ദിലീപ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി. അബൂബക്കർ, പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസ്, റെജിമോൻ സി. മാത്യു, എസ്. ബിജു എന്നിവർ പ്രസംഗിച്ചു.
ലൈസൻസ് ഇല്ലാതെ ഇലക്ട്രിക് വെൽഡിംഗ് ജോലികൾ സൈറ്റുകളിൽ ചെന്ന് ചെയ്യുന്നവരുടെ പ്രവർത്തനം മൂലം ലൈസൻസ് ഉള്ള വെൽഡിംഗ് വർക്ക്ഷോപ്പുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ലൈസൻസ് ഉള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ നിയമം കർശനമായി നടപ്പിലാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ ഭാരവാഹികളായി എം.കെ. ജയപ്രകാശ് - പ്രസിഡന്റ്, എസ്. ബിജു - സെക്രട്ടറി, മോൻ ജേക്കബ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.