കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്തുന്നവരായി അധ്യാപകര്‍ മാറണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1487241
Sunday, December 15, 2024 5:20 AM IST
പാലാ: കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്തുന്നവരായി അധ്യാപകര്‍ മാറണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച അധ്യാപക-അനധ്യാപക സംഗമം കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാര്‍ഥികളെ വലുതാക്കുന്നത്. പ്രകൃതിയുടെ കാര്‍ഷിക പാഠങ്ങള്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
വികാരി ജനറാൾ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ഇന്‍കം ടാക്സ് കമ്മീഷണര്‍ വി. റോയി ജോസ് ഐആര്‍എസ് മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, റവ. ഡോ. ജോസഫ് കാക്കല്ലില്‍, അക്കാഡമിക് കൗണ്‍സില്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പറമ്പിത്തടത്തില്,
ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, പ്രസിഡന്റ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂള്‍ പ്രധാന അധ്യാപിക ലിന്റ എസ്. പുതിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.