ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്സില് മെഗാ ഇയര്‍ എന്‍ഡ് ഡിസ്കൗണ്ട് സെയില്‍
1487234
Sunday, December 15, 2024 5:20 AM IST
കാഞ്ഞിരപ്പള്ളി: ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്സില് മെഗാ ഇയര്‍ എന്‍ഡ് ഡിസ്കൗണ്ട് സെയില്‍ ആരംഭിച്ചു. ഓഫറില്‍ ഒരു കണ്ണട വാങ്ങുമ്പോള്‍ ഒരു കണ്ണട തികച്ചും സൗജന്യമായോ അല്ലെങ്കില്‍ ഫ്രെയിമുകള്‍ക്ക് 50 ശതമാനം ഡിസ്കൗണ്ടിലോ വാങ്ങാം.
ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഫുള്‍ സംവിധാനത്തോടെയും ജര്‍മന്‍ ഹൈടെക് ടെക്നോളജിയുടെ സംവിധാനത്തോടെയും കണ്ണുകള്‍ സ്കാന്‍ ചെയ്ത് യുക്തമായ ലെന്‍സുകള്‍ നിര്‍ദേശിക്കുന്ന സാങ്കേതികവിദ്യയോടെയാണു കേരളത്തിലെ 13 ഷോറൂമുകളും പ്രവര്‍ത്തിക്കുന്നത്.
സ്റ്റൈലും ക്വാളിറ്റിയും ഒത്തുചേര്‍ന്ന നൂറിലധികം ബ്രാൻഡുകളുള്ള ഈ ഷോറൂമില്‍ 250 മുതലുള്ള കണ്ണടകള്‍ ഒരു വര്‍ഷത്തെ റീപ്ലെയ്സ്മെന്റ് ഗാരന്റികളോടുകൂടിയും ഈ ഓഫറില്‍ ലഭിക്കും.
എഐ സാങ്കേതിക സംവിധാനത്തോടെ മുഖത്തിന്റെയും കണ്ണിന്റെയും ആകൃതിയും വലുപ്പവും കണ്ണുകള്‍ക്കിടയിലെ ദൂരവും അളന്ന് വിര്‍ച്വല്‍ ത്രീഡി മോഡല്‍ ഉണ്ടാക്കിയതിനുശേഷമാണ് കണ്ണടകളും ലെന്‍സുകളും ഇവിടെ തെരഞ്ഞെടുക്കുന്നത്.
ചങ്ങനാശേരി, കോട്ടയം, പാലാ, കറുകച്ചാല്‍, തിരുവല്ല, പത്തനംതിട്ട, അടൂര്‍, അങ്കമാലി, കാഞ്ഞിരപ്പള്ളി, കടവന്ത്ര, കാക്കനാട്, തൃപ്പൂണിത്തുറ എന്നീ ബ്രാഞ്ചുകളില്‍ ഓഫര്‍ ജനുവരി 15 വരെ ലഭ്യമാണ്.