റെൻസ്ഫെഡ് ജില്ലാ സമ്മേളനം നടത്തി
1487235
Sunday, December 15, 2024 5:20 AM IST
കാഞ്ഞിരപ്പള്ളി: രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്ഫെഡ്) നാലാമത് ജില്ലാ സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്. നന്ദകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, സംസ്ഥാന ട്രഷറർ എ.കെ. മൻച്ചുമോൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുധീഷ് ബാബു, ജോർജ് സെബാസ്റ്റ്യൻ,
ഹാൻലി ജോൺ വിജി, സംസ്ഥാന സമിതി അംഗങ്ങളായ മനോജ് സലാം, മുഹമ്മദ് ഹനീഫ, ജില്ലാ സെക്രട്ടറി ഷിനോയ് ജോർജ്, ജില്ലാ ട്രഷറർ അഖിൽ ദേവ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന, ജില്ലാ, താലൂക്ക്, യൂണിറ്റ് ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഗിന്നസ് ജോസുകുട്ടി എൽബിൻ, ആതിര റഫീഖ് എന്നിവരെ യോഗത്തിൽ ആദരിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു നിർമാണ അനുമതി ലഭിച്ച കെട്ടിടങ്ങളുടെ നിർമാണം ഏറ്റെടുത്തു നടത്തുന്ന വ്യക്തികൾക്കും ലൈസൻസ് ഫീസ് ഈടാക്കി, കോൺട്രാക്ടർ ലൈസൻസ് ഏർപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെട്ടിട നിർമാണ അനുമതിക്കായി പ്ലാൻ സമർപ്പിക്കാനുള്ള ഇരട്ട ലൈസൻസ് സമ്പ്രദായം ഒഴിവാക്കുക. ലേബർ വെൽഫയർ സെസിന്റെ നിലവിലുള്ള പരിധി 10 ലക്ഷത്തിൽ നിന്നു 20 ലക്ഷം ആകുക, പരിസ്ഥിതി മാലിന്യ നിർമാർജന സംബന്ധമായ കാര്യങ്ങൾക്കായി എൻവയോൺമെന്റൽ എൻജിനിയർ തസ്തിക ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു ഉദ്ഘാടനം ചെയ്തു.