ഓട്ടത്തിനിടെ ഓട്ടോ ടാക്സി കത്തിനശിച്ചു
1487340
Sunday, December 15, 2024 7:12 AM IST
കുറുപ്പന്തറ: ഓട്ടത്തിനിടെയില്‍ ഓട്ടോ ടാക്സി കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം 5.15ന് മാഞ്ഞൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിലാണ് സംഭവം. ചാമക്കാലാ കുന്നേല്‍ തങ്കച്ചന്റെ ഓട്ടോ ടാക്സിയാണ് കത്തിനശിച്ചത്.
ചാമക്കാല കുരിശുപള്ളി ജംഗ്ഷനില്‍ ഓടുന്ന ഓട്ടോറിക്ഷയാണിത്. പണിക്കാരെ കൂട്ടിക്കൊണ്ടുവരുന്നതിനായി മാഞ്ഞൂര്‍ ജംഗ്ഷനിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. എതിരേ വന്ന വണ്ടിക്കാരനാണ് പാലത്തിലേക്കു കയറുന്നതിനിടെയില്‍ ഓട്ടിയിൽനിന്ന് പുക ഉയരുന്നത് കണ്ട് തങ്കച്ചനോട് വിവരം പറഞ്ഞത്.
തങ്കച്ചന് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഉടന്‍ തീ പടരുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തി നശിച്ചു. കടുത്തുരുത്തിയില്‍നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.