തൊഴിലാളികളുടെ കുറഞ്ഞ കൂലി 700 രൂപയാക്കണം: കെ.പി. രാജേന്ദ്രൻ
1487339
Sunday, December 15, 2024 7:12 AM IST
വൈക്കം: ഇടതുപക്ഷ നയങ്ങളില്‍ വ്യതിയാനം വരുത്തിയാല്‍ അതു തൊഴിലാളിവിരുദ്ധതയാകുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്.
വിവിധ ആവശ്യങ്ങളുന്നയിച്ച് എഐടിയുസി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം കെ.പി. രാജേന്ദ്രൻ ക്യാപ്ടനായുള്ള സംസ്ഥാന ജാഥയ്ക്ക് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.പി. രാജേന്ദ്രൻ. സംഘാടക സമിതി പ്രസിഡന്റ് ടി.എൻ. രമേശൻ അധ്യക്ഷത വഹിച്ചു.
ആര്. സുശീലന്, ജോണ്‍ വി. ജോസഫ്, ജയിംസ് തോമസ്, കെ. അജിത്ത്, സി.കെ. ആശ എംഎല്‍എ, എം.ഡി. ബാബുരാജ്, പി.എസ്. പുഷ്കരന്, സാബു പി. മണലൊടി, പി. സുഗതന്, കെ.ഡി. വിശ്വനാഥന്, കെ.എസ്. രത്നാകരന്, ഇ.എന്‍. ദാസപ്പന്, പി. പ്രദീപ്, ഡി. രഞ്ജിത് കുമാര്‍, പി.ജി. ത്രിഗുണസെന് എന്നിവര്‍ പ്രസംഗിച്ചു.