കരുതലും കൈത്താങ്ങും പരിപാടി പ്രഹസനം: മാണി സി. കാപ്പന് എംഎല്‍എ
1487246
Sunday, December 15, 2024 5:23 AM IST
പാലാ: സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും പരിപാടി പ്രഹസനമായതിനാല്‍ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പങ്കെടുക്കാതിരുന്നതെന്ന് മാണി സി.കാപ്പന് എംഎല്‍എ. കോടിക്കണക്കിന് രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസിന്റെ തനിയാവര്‍ത്തനമാണ് ഈ പരിപാടിയെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളില്‍ നിന്നു സ്വീകരിച്ച നിര്‍ദേശങ്ങള്‍ക്കും പരാതികള്‍ക്കും നാളിതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നര വര്‍ഷമായി പാലാ നിയോജക മണ്ഡലത്തോട് തികഞ്ഞ അവഗണനയാണ് ഇടതു സര്‍ക്കാര്‍ കാണിക്കുന്നതെന്നും മാണി സി. കാപ്പൻ കുറ്റപ്പെടുത്തി.