കോ​​ട്ട​​യം: ശ​​ബ​​രി റെ​​യി​​ല്‍​വേ പ​​ദ്ധ​​തി​​യെക്കുറി​​ച്ച് ച​​ര്‍​ച്ച ചെ​​യ്യാ​​ന്‍ 17നു ​​മു​​ഖ്യ​​മ​​ന്ത്രി കോ​​ട്ട​​യം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ക​​ള​​ക്‌​ട​​ര്‍​മാ​​രു​​ടെ യോ​ഗം വി​​ളി​​ച്ചെ​​ങ്കി​​ലും അ​​ങ്ക​​മാ​​ലി -ശ​​ബ​​രി റെ​​യി​​ല്‍​വേ ത്രി​​ക​​ക്ഷി ക​​രാ​​റി​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി​​ല്ല.

മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ല്‍ അ​​ങ്ക​​മാ​​ലി-​ശ​​ബ​​രി റെ​​യി​​ല്‍​വേ ത്രി​​ക​​ക്ഷി ക​​രാ​​ര്‍ ച​​ര്‍​ച്ച ചെ​​യ്യാ​​നു​​ള്ള കാ​​ബി​​ന​​റ്റ് നോ​​ട്ട് ത​​യാ​​റാ​​ക്കു​​ന്ന​​തും അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​ണ്. റെ​​യി​​ല്‍​വേ ആ​​വ​​ശ്യ​​പ്പെ​​ടു​​മ്പോ​​ള്‍ പാ​​തി​ച്ചെ​​ല​​വ് ഗ​​ഡു​​ക്ക​​ളാ​​യി ന​​ല്‍​കാ​​മെ​​ന്ന് കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും റി​​സ​​ര്‍​വ് ബാ​​ങ്കു​​മാ​​യാ​​ണ് ക​​രാ​​ര്‍ ഒ​​പ്പി​​ടേ​​ണ്ട​​ത്.

ക​​ഴി​​ഞ്ഞ ഒ​​ക്​​ടോ​​ബ​​ര്‍ 16ന് ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും സം​​സ്ഥാ​​ന റെ​​യി​​ല്‍​വേ മ​​ന്ത്രി അ​​ബ്ദു​​ള്‍ റ​​ഹ്മാ​​നും കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി​​യ​​പ്പോ​​ള്‍ മ​​ഹാ​​രാ​​ഷ്‌​ട്ര മാ​​തൃ​​ക​​യി​​ല്‍ ത്രി​​ക​​ക്ഷി ക​​രാ​​റി​​ല്‍ ഏ​​ര്‍​പ്പെ​​ട്ട് അ​​ങ്ക​​മാ​​ലി-​ശ​​ബ​​രി റെ​​യി​​ല്‍​വേ നി​​ര്‍​മി​​ക്കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി കേ​​ര​​ള​​ത്തി​​ല്‍ വ​​ന്ന​​പ്പോ​​ള്‍ മ​​ഹാ​​രാ​​ഷ്‌​ട്ര മാ​​തൃ​​ക​​യി​​ലു​​ള്ള ത്രി​​ക​​ക്ഷി ക​​രാ​​റി​​ല്‍ മാ​​തൃ​​ക ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും പ​​ദ്ധ​​തി നി​​ര്‍​മാ​​ണം പു​​നരാ​​രം​​ഭി​​ക്കു​​മെ​​ന്നും പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി ന​​വം​​ബ​​ര്‍ 13നു ​​ക​​രാ​​റി​ന്‍റെ മാ​​തൃ​​ക റെ​​യി​​ല്‍​വേ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​നു ന​​ല്‍​കി​​യെ​​ങ്കി​​ലും മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ല്‍ ച​​ര്‍​ച്ച ചെ​​യ്യാ​​നു​​ള്ള കാ​​ബി​​ന​​റ്റ് നോ​​ട്ട് ത​​യാ​​റാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി പോ​​ലും ഇ​​തു​​വ​​രെ​​യും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല.

പ​​ദ്ധ​​തി​​ക്കാ​​യി ആ​​കെ ചെ​​ല​​വാ​​കു​​ന്ന 3800.94 കോ​​ടി രൂ​​പ​​യി​​ല്‍ 1900.47 കോ​​ടി രൂ​​പ​​യാ​​ണ് കേ​​ര​​ളം മു​​ട​​ക്കേ​​ണ്ട​​ത്. അ​​ഞ്ചോ പ​​ത്തോ വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ ഗ​​ഡു​​ക്ക​​ളാ​​യി റെ​​യി​​ല്‍​വേ​​യ്ക്ക് തു​​ക ന​​ല്‍​കി​​യാ​​ല്‍ മ​​തി.

ത​​വ​​ണ​​ക​​ളാ​​യി ബ​​ജ​​റ്റി​​ല്‍ പ​​ണം മാ​​റ്റി​​വ​​യ്ക്കാ​​ന്‍ സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡും അ​​നു​​മ​​തി ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. എ​​ന്നി​​ട്ടും ത്രി​​ക​​ക്ഷി ക​​രാ​​റി​​ല്‍ ഒ​​പ്പി​​ടാ​​തെ കേ​​ര​​ളം ഉ​​ഴ​​പ്പു​​ക​​യാ​​ണ്.

ശ​​ബ​​രി റെ​​യി​​ല്‍​പാ​​ത​​യ്ക്കു സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ 282 കോ​​ടി രൂ​​പ ന​​ല്‍​കി​​യി​​ട്ടും സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ത്ത​​തി​​നെ​​ക്കു​​റി​​ച്ച് റെ​​യി​​ല്‍​വേ മ​​ന്ത്രി മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ക​​ത്ത​​യ​​ച്ചി​​രു​​ന്നു. പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ന്‍ കേ​​ന്ദ്രം പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെ​​ന്ന് റെ​യി​​ല്‍​വേ മ​​ന്ത്രി ലോ​​ക്‌​​സ​​ഭ​​യി​​ല്‍ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

പ​​ദ്ധ​​തി ചെ​​ല​​വി​ന്‍റെ പ​​കു​​തി കേ​​ര​​ളം വ​​ഹി​​ക്ക​​ണ​​മെ​​ന്നാ​​ണ് റെ​​യി​​ല്‍​വേ​​യു​​ടെ ആ​​വ​​ശ്യം. ക​​ട​​മെ​​ടു​​പ്പ് പ​​രി​​ധി​​യി​​ല്‍ ഇ​​ള​​വ് ന​​ല്‍​കി​​യാ​ല്‍ ഇ​​തി​​നു സ​​മ്മ​​ത​​മാ​​ണെ​​ന്നാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ വാ​​ദം. ക​​ട​​മെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള പ്ര​​ശ്‌​​നം കോ​​ട​​തി​​യി​​ലാ​​യ​​തി​​നാ​​ല്‍ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ാന്‍ സാ​​ധ്യ​​ത കു​​റ​​വാ​​ണ്.

കി​​ഫ്ബി​​യി​​ല്‍നി​​ന്നു ക​​ട​​മെ​​ടു​​ക്കാ​​ന്‍ കേ​​ര​​ളം ആ​​ദ്യം ആ​​ലോ​​ചി​​ച്ചെ​​ങ്കി​​ലും ഇ​​ത് ക​​ട​​മെ​​ടു​​പ്പ് പ​​രി​​ധി​​യി​​ല്‍നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും കേ​​ന്ദ്രം ത​​ള്ളി. ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ലും 100 കോ​​ടി രൂ​​പ നീ​​ക്കി​വ​​ച്ചി​​രു​​ന്നെ​​ങ്കി​​ലും 2019 ല്‍ ​​മ​​ര​​വി​​പ്പി​​ച്ച പ​​ദ്ധ​​തി​​യാ​​യ​​തി​​നാ​​ല്‍ വി​​നി​​യോ​​ഗി​​ക്കാ​​നാ​​വാ​​ത്ത സ്ഥി​​തി​​യാ​​ണ്.

പ​​ദ്ധ​​തി​​ക്കാ​​യി സ്ഥ​​ലം ഏ​​റ്റെ​​ടു​ക്കാ​​ന്‍ കു​​ന്ന​​ത്തു​​നാ​​ട് താ​​ലൂ​​ക്കി​​ല്‍ 2019 ല്‍ ​​സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​നം ന​​ട​​ത്തി റി​​പ്പോ​​ര്‍​ട്ടി​​ല്‍ ഹി​​യ​​റിം​​ഗ് വ​​രെ ക​​ഴി​​ഞ്ഞ​​താ​​ണ്. കോ​​ത​​മം​​ഗ​​ലം, മൂ​​വാ​​റ്റു​​പു​​ഴ താ​​ലൂ​​ക്കു​​ക​​ളി​​ല്‍ സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​ന റി​​പ്പോ​​ര്‍​ട്ട് ഉ​​ണ്ടാ​​യെ​​ങ്കി​​ലും ഹി​​യ​​റിം​​ഗ് ന​​ട​​ത്തി​​യി​​ട്ടി​​ല്ല. പാ​​ത​​യ്ക്കാ​​യി കോ​​ട്ട​​യം​ ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്‍​പ്പെ​​ടെ ക​​ല്ലി​​ട്ടു തി​​രി​​ച്ചി​​ട്ട് 25 വ​​ര്‍​ഷം പി​​ന്നി​​ട്ടും. ക​​ല്ലി​​ട്ട് സ്ഥ​​ലം വി​​ല്‍​ക്കാ​​ന്‍ ഉ​​ട​​മ​​ക​​ള്‍​ക്ക് സാ​​ധി​​ക്കു​​ന്നി​​ല്ല.

സ്ഥ​​ലം ഈ​​ടു​​വ​​ച്ച് ബാ​​ങ്ക്‌ ലോ​​ണും കി​​ട്ടി​​ല്ല. സ്ഥ​​ല ഉ​​ട​​മ​​ക​​ള്‍ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്.