ഗുരു നിത്യചൈതന്യ യതിയുടെ ദര്‍ശനം സ്നേഹത്തിലധിഷ്ഠിതം: മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ
1487308
Sunday, December 15, 2024 7:01 AM IST
കോട്ടയം: ഗുരു നിത്യചൈതന്യ യതിയുടെ ദര്‍ശനം സ്നേഹത്തിലധിഷ്ഠിതമായിരുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.
ഗുരു നിത്യചൈതന്യ യതി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള യതി സ്മൃതി ഉദ്ഘാടനവും ദീപപ്രകാശനവും കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച ബാവ പറഞ്ഞു.
ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഓഫ് വേദാന്ത മുഖ്യാചാര്യന്‍ സ്വാമി മുക്താനന്ദ യതി, പ്രഫ.ഡോ.പി.കെ. സാബു, വനം വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, കെ.എ. പ്രസാദ്,
സുജന്‍ കുമാര്‍, എ.ജി. തങ്കപ്പന്, വി. ജയകുമാര്‍, എം.ജി. ശശിധരന്, പി.ടി. സാജുലാല്‍, കെ.എ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.