ജില്ലാ കേരളോത്സവം ഞായറാഴ്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1487309
Sunday, December 15, 2024 7:01 AM IST
ചങ്ങനാശേരി: 22ന് ഞായറാഴ്ച ജില്ലാ കേരളോത്സവം നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ആവശ്യപ്പെട്ടു. ഞായറാഴ്ചദിവസം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ജില്ലാ പഞ്ചായത്ത് അധികാരികള്‍ ക്രൈസ്തവ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ പൂര്‍ണമായി അവഗണിക്കുകയാണ് ചെയ്യുന്നതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വിലയിരുത്തി.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനു ഡൊമനിക്, ജോസ് വെങ്ങാന്തറ, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലി കെ. കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, ജേക്കബ് നിക്കോളാസ്, സെബാസ്റ്റ്യന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.