ശബരി എയര്‍പോര്‍ട്ട്: റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും
1487227
Sunday, December 15, 2024 5:10 AM IST
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന്റെഅന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിനു സമര്‍പ്പിക്കും.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2,570 ഏക്കറാണ് ഏറ്റെടുക്കുന്നത്. സ്ഥലം വിട്ടുകൊടുക്കേണ്ടവര്‍ ഉന്നയിച്ച ആശങ്കളും പ്രതിസന്ധികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
തൃക്കാക്കര ഭാരത്മാതാ കോളജ് സോഷ്യല്‍ വര്‍ക്സ് വിഭാഗമാണ് പഠനം നടത്തിയത്. ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയാണ് ബാധിക്കുക. അതിര്‍ത്തിയില്‍ കല്ല് സ്ഥാപിച്ചതോടെ സ്ഥലം വിറ്റഴിക്കാനോ കൈമാറ്റം ചെയ്യാനോ കൃഷി ചെയ്യാനോ സാധിക്കാത്തതിലെ ആശങ്ക പ്രദേശവാസികള്‍ ഉന്നയിച്ചിട്ടുണ്ട്.
സ്ഥലം ഏറ്റെടുക്കല്‍, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയില്‍ വ്യക്തമായ പാക്കേജുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.